ജനകീയ രക്തദാന സേന മൊബൈൽ അപ്ലിക്കേഷൻ ഉൽഘാടനം നിർവഹിച്ചു
കോഴിക്കോട്: ജനകീയ രക്തദാന സേന (PBDA) രണ്ടാം വാർഷികത്തോടനുബന്ധിച്ച് PBDA മൊബൈൽ അപ്ലിക്കേഷൻ സംസ്ഥാനതല ഉൽഘാടനം Dr. ശർഫുദ്ധീൻ കടമ്പോട് നിർവഹിച്ചു. രക്തം ആവശ്യം വരുന്ന രോഗികൾക്ക് രക്തം എളുപ്പത്തിൽ ലഭിക്കുന്നതിനുവേണ്ടിയുള്ള ആപ്ലിക്കേഷനാണ് ഇന്ന് പുറത്ത് ഇറക്കിയത് വരും ദിവസങ്ങളിൽ കൂടുതൽ ഉപകാരപ്രദമാകുന്നതാണ് ഈ അപ്ലിക്കേഷൻ. ഉൽഘടനത്തിന് കോഴിക്കോട് ജില്ലാ ചീഫ് കോഓർഡിനേറ്റർ ദിനൂപ്, വനിതാ വിഭാഗം കോർഡിനേറ്റർ ഷാനു ഫറോക്ക്, GCC വനിതാ കോർഡിനേറ്റർ അബിദ ഫറോക്ക്, ബെൻഹർ അബ്ദുല്ല, അനസ് മുക്കം, അശ്വന്ത് വടകര, ജംഷീർ ചെറുവണ്ണൂർ, ഫാസിൽ വടകര, റജീന മുക്കം എന്നിവർ പങ്കെടുത്തു.

