KOYILANDY DIARY.COM

The Perfect News Portal

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രാജീവ് രവി സംവിധാനം ചിത്രത്തിന് പേരിട്ടു

സ്റ്റീ വ് ലോപ്പസിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കമ്മാട്ടി പാടം എന്നു പേരിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പി ബാലചന്ദ്രനാണ്. അങ്കിള്‍ ബണ്‍, ഉള്‍ക്കടം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, അഗ്നിദേവന്‍, ഇവന്‍ മേഘരൂപന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ പി ബാലചന്ദ്രന്‍ അടുത്തകാലത്തായി ന്യൂ ജനറേഷന്‍ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമാണ്.

ജനുവരി അവസാനത്തോടെ തന്റെ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ രാജീവ് രവി പ്രഖ്യാപിച്ചിരുന്നു. കേരളം വിട്ട് ചിത്രീകരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കമ്മാട്ടി പാടത്തിനുണ്ട്. മുംബൈയിലും കൊച്ചിയിലുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ചാര്‍ലിയുടെ വിജയത്തോടെ കൈനിറയെ ചിത്രങ്ങളുമായി നില്‍ക്കുന്ന ദുല്‍ഖറിന്റെ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലിയാണ് ഇനി റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന ചിത്രം.

Share news