കൗതുക കാഴ്ചയായി കൊണ്ടംവള്ളിയിൽ മയിലിൻ്റെ സാന്നിദ്ധ്യം
കൊയിലാണ്ടി: കാട്ടിലെ മയിൽ നാട്ടിലിറങ്ങിയത് കൗതുക കാഴ്ചയായി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കൊണ്ടംവള്ളിയിലാണ് ബുധനാഴ്ച രാവിലെ മയിലിനെ കാണാനായത്. തങ്ങളുടെ വീടിനു മുന്നിലൂടെ മയിലിൻ്റെ കുണുങ്ങി കുണുങ്ങിയുള്ള നടത്തമാണ് നാട്ടുകാർക്കും കുട്ടികൾക്കും കൗതുകവുമായത് ഒപ്പം സന്തോഷവും. ലോക് ഡൗൺ ആണെന്നറിയാതെ വന്നതായിരിക്കുമെന്നാണ് പലരുടെയും കമൻ്റ്. കഴിഞ്ഞ ലോക്ഡൌൺ കാലത്തും കൊയിലാണ്ടി പയറ്റുവളപ്പിലും ഗുരുകുലം, പന്തലായനി, കൊല്ലം എന്നിവിടങ്ങളിലും കൂട്ടത്തോടെ മയിലിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. നിരവധി പേർ കൗതുകത്തോടെ മയിലിൻ്റെ ‘ചിത്രം പകർത്തി.

