KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രി കോഴിക്കോട്ടെത്തി; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടെത്തി. അതിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പ്രതിഷേധം നടന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹെലിക്കോപ്ടര്‍ ഇറങ്ങിയ മോദിയെ ബിജെപി നേതാക്കള്‍ ഷോളണിയിച്ചു സ്വീകരിച്ചു.നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ രോഹിത് വെമുലയുടെ ചിത്രങ്ങളുമായാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഇവരെ പൊലീസ് തടഞ്ഞു. പ്രധാനമന്ത്രിയ്ക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ബലൂണ്‍ പറത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പൊലീസ് ഇടപെട്ട് ഇതും തടഞ്ഞിരുന്നു.

മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിയ മോദിയെ സ്വീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടേയ്ക്ക് തിരിച്ചു. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന  നാലു കിലോമീറ്റര്‍ പാതയിലൂടെയുള്ള ഗതാഗതം രാവിലെ ഒന്‍പതു മുതല്‍ പൂര്‍ണമായും നിരോധിച്ചിരുന്നു

Advertisements

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനാണു പ്രധാനമന്ത്രി കോഴിക്കോട്ടെത്തിയത്. കോഴിക്കോട്ട് ആഗോള ആയുര്‍വേദ ഫെസ്റ്റിവലും പ്രധാനമന്ത്രി പ്രസംഗിക്കും. പ്രധാനമന്ത്രിയായശേഷം മോദിയുടെ ആദ്യ കോഴിക്കോടു സന്ദര്‍ശനമാണിത്.

Share news