KOYILANDY DIARY.COM

The Perfect News Portal

ധീരജവാൻ സുബിനേഷിൻ്റെ 9-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

കൊയിലാണ്ടി: ധീരജവാൻ സുബിനേഷിൻ്റെ 9-ാം രക്തസാക്ഷിത്വ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ചേലിയ മുത്തു ബസാറിൽ യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെയാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. കാലത്ത് സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും പതാക ഉയർത്തൽ ചടങ്ങിലും നൂറുകണക്കിന് നാട്ടുകാരും വിദ്യാർത്ഥികളും, “കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻഡ് കെയർ ” അംഗങ്ങളും, പട്ടാളക്കാരും പങ്കെടുത്തു.
.
.
കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽചന്ദ്രശേഖരൻ പതാക ഉയർത്തി മുൻ എംഎൽഎ പി വിശ്വൻ മാസ്റ്റർ ‘സംസാരിച്ചു. ഉച്ചക്ക് നടന്ന ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തിലെ വിദ്യർത്ഥികൾക്കായുള്ള ‘ക്വിസ് മത്സരം കെ.കെ കിടാവ് യു.പി സ്കൂൾ. ഹെഡ്മാസ്റ്റർ ബിന്ദു മാധവൻ ഉദ്ഘാനം ചെയ്തു. (പ്രനീത ടി.കെ., മിനി സോമശേഖരൻ, ജോർജ് മാസ്റ്റർ കെ ടി, കുഞ്ഞായൻകുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.
.
.
വൈകീട്ട് മുത്തു ബസാറിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ‘കൺവീനർ ജോഷി കെ.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ബാലകൃഷ്ണൻ അധ്യക്ഷനായി. ചേലിയ 7 ,8 ,9 വാർഡുകളിൽ പാഠ്യ-പാഠ്യേതര മേഖലകളിൽ ഉയർന്ന വിജയം നേടിയ 74 വിദ്യാർത്ഥികളേയും അവരുടെ രക്ഷിതാക്കളേയും ചടങ്ങിൽ ആദരിച്ചു. സുരക്ഷാ പാലിയേറ്റീവിന് സുബിനേഷിൻ്റെ കുടുബം നൽകുന്ന ഉപകരണങ്ങൾ പിതാവ് കുഞ്ഞിരാമനിൽ നിന്ന് കാനത്തിൽ ജമീല എംഎൽഎ ഏറ്റു വാങ്ങി.
.
.
ചടങ്ങിൽ കവി സത്യചന്ദ്രൻ പൊയിൽക്കാവിനെ ഉപഹാരം നൽകി ആദരിച്ചു. ഉപഹാര ശില്പം നിർമിച്ച അശോകൻ കുനിയിലിനെ എം എൽ എ പൊന്നാട അണിയിച്ചു. ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി ജീജോ അനുസ്മരണ ഭാഷണം നടത്തി. സത്യചന്ദ്രൻ പൊയിൽക്കാവ് സ്നേഹജ്വാല കൊളുത്തി ഭീകരവിരുദ്ധ പ്രതിഞ്ജ യെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ സമ്മാനദാനം നിർവ്വഹിച്ചു.
.
ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മജു കെ എം , അബ്ദുൾ ഷുക്കൂർ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ പി.സത്യൻ,   സി.വി ബാലകൃഷ്ണൻ, വായനാരി വിനോദ് എന്നിവർ സംസാരിച്ചു. യുവധാര പ്രസിഡണ്ട് അമിത്ത് പുതിയോടിൽ നന്ദി പരഞ്ഞു.
Share news