96 കോടി വരവ് 87 കോടി ചിലവ്, കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു: കൃഷിക്കും കുടിവെള്ളത്തിനും സ്ത്രീ സുരക്ഷക്കും മുൻഗണന

കൊയിലാണ്ടി : കൃഷിക്കും കുടിവെള്ളത്തിനും സ്ത്രീ സുരക്ഷക്കും ഭവന സ്വയം പര്യാപ്തതക്കും മുന്തിയ പരിഗണന നല്‍കികൊണ്ട് 2018-19 വര്‍ഷത്തെ നഗരസഭ ബജറ്റ് വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അവതരിപ്പിച്ചു. ബജറ്റിന്റെ മുന്‍ഗണനകളും വികസന തന്ത്രങ്ങളും വിശദീകരിച്ചു സംസാരിച്ച നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, സ്ത്രീ സൗഹൃദമായ വികസന കാഴ്ചപ്പാടുകളുയര്‍ത്തുന്ന ജെന്റര്‍ ബജറ്റാണെന്ന് അവകാശപ്പെട്ടു.
നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം കൊടുത്ത ബജറ്റ് കൃഷി വികസനം 75 ലക്ഷം, മൃഗ സംരക്ഷണം 20 ലക്ഷം, ക്ഷീര വികസനം 10 ലക്ഷം, മത്സ്യമേഖല 20 ലക്ഷം, ശിശുക്ഷേമം 35 ലക്ഷം, വിദ്യാഭ്യാസം 1.40 കോടി, പാര്‍പ്പിട നിര്‍മ്മാണം 3.5 കോടി, താലൂക്ക് ആശുപത്രി വികസനം 2.17 കോടി, കുടിവെള്ളം 97 ലക്ഷം, മാലിന്യപരിപാലനം 70 ലക്ഷം, പട്ടികജാതി ക്ഷേമങ്ങള്‍ 2 കോടി, വനിതാ ക്ഷേമം 1.30 കോടി, ഭരണ നവീകരണം 22 ലക്ഷം, നഗരസൗന്ദര്യ വത്കരണം 75 ലക്ഷം, ടൗണ്‍ ഹാള്‍ അടുക്കളയടക്കം ഭൂമിയെടുക്കല്‍ 1 കോടി, ഗതാഗത വികസനം 7 കോടി, തെരുവ് വിളക്ക് 35 ലക്ഷം, പഴയ ബസ്സ്റ്റാന്റ് പുതുക്കി ഷോപ്പിങ്ങ് കോംപ്ലക്‌സ് പണിയാന്‍ 12 കോടി, കൊല്ലം മാര്‍ക്കറ്റ് 5 കോടി, അറവുശാല, ശ്മശാന നിര്‍മ്മാണം 1 കോടി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കോടി, ഭിന്നശേഷി വിഭാഗം 43 ലക്ഷം എന്നിങ്ങനെ വിലയിരുത്തി.
96 കോടി രൂപ വരവും 87 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. അസി എഞ്ചിനീയര്‍ എം.മനോജ് കുമാര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസുത്രണ സമിതി അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സി.ഡി.എസ്.പ്രതി നിധികള്‍, മുന്‍ നഗരസഭ സാരഥികള്‍ എന്നിവര്‍ പങ്കെടുത്തു.
