KOYILANDY DIARY.COM

The Perfect News Portal

ചിത്രകാരൻ സായി പ്രസാദിന് പുരസ്ക്കാരം

കൊയിലാണ്ടി: ഉത്തർപ്രദേശിലെ കലാരത്നം ഫൗണ്ടേഷൻ ഓഫ് ആർട്ട് സൊസൈറ്റി അഖിലേന്ത്യാ തലത്തിൽ നടത്തിയ ടോപ്ൺ ടെൻലൈൻ ആർട്ട് എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള  സായി പ്രസാദ് ചിത്രകൂടം ഒന്നാം സമ്മാനം കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നുള്ള ചിത്രകാരനാണ് സായി പ്രസാദ്‌ ചിത്രകൂടം. പ്രശസ്ത ചിത്രകാരനും ശില്പിയുമായ എം. വി  ദേവന്‍, ജി. രാജേന്ദ്രൻ എന്നിവരിൽ നിന്ന് പരിശീലനം നേടി. മലയാള കലാഗ്രാമം, ന്യു മാഹിയില്‍ നിന്ന് ഗ്രാഫിക്സ് ആന്‍ഡ്‌ പ്ലാസ്റ്റിക്ക് ആര്‍ട്ടില്‍ അഞ്ചു വർഷ ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചിത്രകലയില്‍ ബി. എഫ്. എ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. അതേ വര്‍ഷം തന്നെ അദ്ദേഹം തന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ ചിത്രകൂടം എന്ന പേരിലൊരു ചിത്രകലാ കൂട്ടായ്മ ആരംഭിച്ചു. \

കൊയിലാണ്ടി കൊരയങ്ങാട് കലാക്ഷേത്ര മുൾപ്പെടെ പരിസര പ്രദേശങ്ങളിലെയും യുവജന – വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചിത്രകലാ പരിശീലനം നല്‍കി വരുന്ന കേന്ദ്രമായി ചിത്രകൂടം പ്രവര്‍ത്തിക്കുന്നു. അക്രിലിക്ക്, വാട്ടര്‍ കളര്‍ എന്നീ മാധ്യമങ്ങളിലാണ് പ്രധാനമായും സായിപ്രസാദ് വര്‍ക്ക് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ആശയങ്ങളും രൂപങ്ങളും സുന്ദരവും ആകർഷകവുമാണ്. “റിയലിസത്തിനും ഇംപ്രഷനിസത്തിനും ഇടയിലുള്ള ഒരു നേർത്ത അതിർത്തിയിൽ..” എന്ന് ഒരിക്കല്‍ എം. വി ദേവന്‍ സായിപ്രസാദിന്റെ ചിത്രങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.

ചെന്നൈ, ബംഗ്ലൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലും ഓൺലൈനിൽ ദേശീയ അന്തർദേശീയ ഗ്രൂപ്പ്  എക്സിബിഷനുകളും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പുകള്‍, ശില്പശാലകള്‍ എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. ഗ്രെനൊബെൽ (ഫ്രാൻസ്), ബുഡാപെസ്റ്റ് (ഹങ്കറി), സന (യെമൻ) യു.  കെ , സ്വിറ്റ്സ്വർലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വില്‍ക്കപ്പെട്ടിട്ടുണ്ട് അതിനൊപ്പം കലാൻഗൻ ഫൗണ്ടേഷൻ നടത്തിയ സാൽകാനയാ ഭാരത് പ്രോഗ്രാമിൽ സ്പെഷ്യൽ ജൂറി അവാർഡ്, ഡേ: എ പി ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രദർശനത്തിൽ പ്രത്യേക പരാമർശം, കലാരത്ന ഗോൾഡ് മെഡൽ 2020, ഉൾപ്പെടെ പന്ത്രണ്ടോളം നാഷണൽ ലെവൽ അവാർഡുകൾ ലോകം നിശ്ചലമായ കോവിഡ് കാലത്ത് ലഭിച്ചിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *