പുരസ്കാര നിറവിൽ മാപ്പിള എൻഎസ്എസ് യൂണിറ്റ്
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ക്ലസ്റ്ററിലെ 2019-2020 ലെഏറ്റവും മികച്ച NSS യൂണിറ്റിനുള്ള പുരസ്കാരം മാപ്പിള NSS യൂണിറ്റിന് ലഭിച്ചു. മുൻ വർഷങ്ങളിലെയും കൊറോണ കാലത്തെയും മികച്ചതും വ്യത്യസ്തവും ആയ പ്രവർത്തനങ്ങളാണ് യൂണിറ്റിനെ പുരസ്കാരാർഹമാക്കിയത്. വളണ്ടിയർമാരുടെയും പ്രോഗ്രാം ഓഫീസറുടെയും നിസ്വാർഥമായ പ്രവർത്തനങ്ങളാണ് യൂണിറ്റിനെ മികച്ചതാക്കി മുന്നോട്ട് നയിച്ച് കൊറോണ കാലത്ത് ജാഗ്രതയോടെ, നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്ത്കൊണ്ട് സാമൂഹ്യ സേവന രംഗത്ത് സജീവമാവുകയായിരുന്നു മാപ്പിള NSS യൂണിറ്റ്.

പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികളെ സഹായിക്കാനായി “സഹയാത്ര” എന്ന പദ്ധതി ആവിഷ്കരിച്ചു. ഇതിലൂടെ അധ്യാപകരുടെ സഹായത്തോടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഓരോ വിഷയത്തിനും പ്രത്യേകം സഹായങ്ങൾ ലഭ്യമാക്കി. കൂടാതെ മാസ്ക് നിർമാണം, ജൈവ പച്ചക്കറിക്കൃഷി, ബെഡ്ഷീറ്റ് ചലഞ്ച്, ലാംഗലി,പൊതിച്ചോറ് വിതരണം, കുടിവെള്ള വിതരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ അകന്നിരുന്ന് കൊണ്ട് വളണ്ടിയേഴ്‌സ് നടത്തി.

മികച്ച യൂണിറ്റിനുള്ള പുരസ്കാരം കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, NSS ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത്, NSS റീജിയണൽ ഡയറക്ടർ മനോജ് എന്നിവരുടെ സാന്നിധ്യത്തിൽ NSS സംസ്ഥാന കോർഡിനേറ്റർ ഡോ: ജേക്കബ് ജോൺ പ്രോഗ്രാം ഓഫീസർ രഞ്ജില എം.എസ്.ന് കൈമാറി.


