കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചില പ്രദേശങ്ങളെ മൂടാടിയിലേക്ക് മാറ്റി
കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന വിയ്യൂർ ക്ഷേത്രം മുതൽ പൊറ്റോൽതാഴ, കേളു ഏട്ടൻ മന്ദിരം, കുന്നത്ത് താഴ, കൊല്ലം എസ്.എൻ.ഡി.പി.കോളേജ്, കൊല്ലം ഗേറ്റ്, കുന്നത്ത് താഴ വരെയുള്ള 6 ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കളെ 2021 ജനുവരി 25ാം തിയ്യതി മുതൽ മൂടാടി ഇലക്ട്രികൽ സെക്ഷനിലേക്ക് മാറ്റി ഉത്തരവിട്ടു.
ഈ പ്രദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾ വൈദ്യുതി സംബന്ധമായ എല്ലാ സേവനങ്ങൾക്കും ഇനി മുതൽ മൂടാടി ഇലക്ട്രികൽ സെക്ഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നു. ഫോൺ. 0496-2692899.


