KOYILANDY DIARY

The Perfect News Portal

ഉദ്യോഗസ്ഥരുടെ അനാസ്ഥ: കൊയിലാണ്ടി CFLTC-യിലെ വളണ്ടിയർമാർക്ക് ഇതുവരെയും ശബളം ലഭിച്ചില്ലെന്ന് പരാതി

കൊയിലാണ്ടി: നഗരസഭ കോവിഡ് എഫ്.എൽ.ടി.സി.യിലെ വളണ്ടിയർമാർക്ക് ഇതുവരെയും ശബളം നൽകിയില്ലെന്ന് പരാതി. 20ൽ അധികം വളണ്ടിയർമാരാണ് കഴിഞ്ഞ 4 മാസത്തോളമായി ശബളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഞങ്ങൾക്ക് ശബളം ലഭിക്കുന്നതിന് വിലങ്ങ്തടിയായി നിർക്കുന്നതെന്ന് വളണ്ടിയർമാർ പറഞ്ഞു. പലർക്കും വലിയ തുക ലഭിക്കാനുണ്ടെന്നാണ് അറിയുന്നത്. 2 ബാച്ചുകളിലുള്ളവർ 4 ഷിഫ്റ്റുകളായിട്ടായിരുന്നു ഡ്യൂട്ടി ചെയ്തത്. 14 ദിവസം ഡ്യൂട്ടിയെടുത്താൽ 7 ദിവസം ക്വോറൻ്റൈനിൽ പോകണം. ഈ സമയങ്ങളിൽ മറ്റ് തൊഴിലെടുക്കാനും പറ്റാത്ത അവസ്ഥയാണ്.

കോവിഡ് കാലത്ത് ഉള്ള തൊഴിൽ നഷ്ടപ്പെടുത്തിയാണ് ഇവർ വളണ്ടിയറായി ചുമതലകൾ ഏറ്റെടുത്തത്. ശബളം കിട്ടാതായതോടെ ഇവരുടെ കുടുംബം പട്ടിണിയിലായിരിക്കുകയാണ്.

14 ദിവസത്തെ ഡ്യൂട്ടിയും 7 ദിവസത്തെ ക്വോറൻ്റൈനും പൂർത്തിയാകുമ്പോൾ ഇവർ ശബളത്തിനായി സെക്രട്ടറി ഉൾപ്പെടെ മറ്റ് ഉദ്യോഗസ്ഥരെയും സമീപിക്കാറുണ്ടായിരുന്നു. അങ്ങിനെ അധികൃതരെ സമീപിക്കുമ്പോൾ ഓരോ തിയ്യതി പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്നാണ് ഇവർ പറയുന്നത്. ഫണ്ട് അനുവദിക്കാൻ കലക്ട്രേറ്റിൽ കത്ത് നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി തവണ ഉദ്യോഗസ്ഥർ തിരിച്ചയച്ചു എന്നാൽ കലക്ട്രേറ്റിൽ അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരു ഫയൽ ഇവിടെ എത്തിയിട്ടില്ലെന്നാണ് ഇവർക്ക് അറിയാൻ കഴിഞ്ഞത്. ഉടൻതന്നെ പണം അനുവദിച്ചില്ലെങ്കിൽ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഇവർ പറയുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *