KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം ഇനി കൊയിലാണ്ടിക്ക് സ്വന്തം

കൊയിലാണ്ടി; രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടിയിൽ കെ. ദാസൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. മ്യൂസിയത്തിനായി രണ്ട് വർഷം മുമ്പ് നിർമ്മിച്ച കെട്ടിടം 10 ലക്ഷം രൂപ ചിലവഴിച്ച് നവീകരണം പൂർത്തിയാക്കിയാണ് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യന്റെ അധ്യക്ഷതയിൽ എം.എൽ..എ. നാടിന് സമർപ്പിച്ചത്. കണയങ്കോട് മുതൽ നെല്ല്യാടിക്കടവ് വരെയുള്ള ഏഴര കിലോ മീറ്റർ നീളത്തിൽ പുഴയുടെ ഇരുവശങ്ങളിലുമായി ഇടതിങ്ങിയ കണ്ടൽ കാടുകൾ നാടിന്റെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നു.

ആനക്കണ്ടൽ, നക്ഷത്ര കണ്ടൽ. ചുള്ളി കണ്ടൽ, നക്ഷത്ര കണ്ടൽ തുടങ്ങി അത്യപൂർവ്വമായ 18 ഓളം കണ്ടൽ ചെടികൾ ഇവിടങ്ങളിലുണ്ട്. ഇവയുടെ എല്ലാം ചിത്രങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. കണ്ടലുകളുടെ ശാസ്ത്രീയ നാമങ്ങളും ഓരോ ഇനങ്ങളുടെ വിശദ വിവരങ്ങളും ഉണ്ടാകും.

ലോകത്തിലെ മറ്റ് വിവിധ ഭാഗങ്ങളിലെ കണ്ടലുകളുടെ ഡോക്യുമെൻട്രികളും പ്രദർശനത്തിനുണ്ടാകും. ഭാവിയിൽ ഈ കേന്ദ്രത്തിൽ സോഷ്യൽ ഫോറസ്ട്രി വിഭാഗവും വനം വകുപ്പും ചേർന്ന് കണ്ടൽ ചെടികളുടെ ഉൽപ്പാദനം നടത്താനുളള പദ്ധതിയുമുണ്ട്. പ്രാദേശിക ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സഞ്ചാരികൾക്കായി ഹൗസ് ബോട്ടുകൾ അടക്കമുള്ള ഒട്ടേറെ പജദ്ധതികളും മ്യൂസിയം കേന്ദ്രീകരിച്ച്‌ നടക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

Advertisements

ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ വി.കെ.പത്മിനി, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ വി. സുന്ദരന്‍, കെ.ഷിജു, നഗരസഭാംഗങ്ങളായ ടി.പി.രാമദാസന്‍, പി.എം.ബിജു, ഹരിതകേരളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത, എം.പി. നിരഞ്ജന, ജെ.എച്ച്.ഐ. ടി.കെ.ഷീബ, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *