എൽ.ഐ.സി – മാരാമുറ്റം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ 32-ാം വാർഡ് ബോയസ് സ്കൂൾ എൽ.ഐ.സി – മാരാമുറ്റം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വെള്ളം കെട്ടി നിൽക്കുന്ന ഭാഗം ഉൾപ്പെടെ ഉയർത്തി പുതു മോഡിയിൽ പൈതൃക റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ പറഞ്ഞു.
ചടങ്ങിൽ നഗരസഭ കൌൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. മുൻ കൌൺസിലർ എ. ലളിത, സി.കെ. ജയദേവൻ, ശ്രേയസ് രവി, വസന്ത പാത്താരി തുടങ്ങിയവർ സംബന്ധിച്ചു.


