KOYILANDY DIARY.COM

The Perfect News Portal

നീറ്റ് പരീക്ഷ വിജയികളെ ആദരിച്ചു

കൊയിലാണ്ടി: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ലെ വിദ്യാർത്ഥികളെ സ്കൂളിൻ്റെയും. പി.ടി.എ.യുടെയും നേതൃത്വത്തിൽ ആദരിച്ചു. കേരള ഒന്നാം റാങ്കും ഇന്ത്യയിൽ 12 -ാം റാങ്കും നേടിയ എസ് അയിഷ, ബി.ആർ. അമൽരാജ്, ആർ. എസ്. അഭിനവ് രാജ്, എ. എസ്. അഭയ്, ആർ. ബി. സോജിത്ത്, നവനീത്. തുടങ്ങിയ വിദ്യാർത്ഥികളാണ് ഉന്നത വിജയം നേടിയത്. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനവും, വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണവും നടത്തി.

വിദ്യാഭ്യാസ മേഖലകളിൽ സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന പരിഗണനകളാണ് വിദ്യാർത്ഥികൾക്ക്  നീറ്റ് പരീക്ഷയിൽ ഉജ്വല വിജയം നേടാൻ കഴിഞ്ഞതെന്നും ഇവർ നാടിൻ്റെ അഭിമാനമായി മാറിയിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർമാൻ അഡ്വ. കെ .സത്യൻ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മുഖ്യാതിഥിയായിരുന്നു. വടകര ഡി.ഇ.ഒ.പി. വാസു വിശിഷ്ടാതിഥിയായി. പി.ടി.എ.പ്രസിഡണ്ട്. അഡ്വ.പി. പ്രശാന്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. മുഹമ്മദ് ഹാഷിം. വി എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ഹെഡ്മിസ്ട്രസ് പി. ഉഷാകുമാരി, വിജയൻ മാസ്റ്റർ, സ്മിത കോണിൽ എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *