KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 14 പേർക്ക് കോവിഡ് വാർഡ് 37ൽ ഒരു കോവിഡ് ബാധിതൻ മരിച്ചു

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 37ൽ ഒരു കോവിഡ് ബാധിതൻ മരിച്ചു. താലൂക്കാശുപത്രിയിലും കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിലും വെച്ച് നടത്തിയ ആൻ്റജൻ പരിശോധനയിലാണ് 14 പേർക്ക് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിലെ 1, 6, 8, 10, 24, 36, 41, 43, 44 എന്നീ വാർഡുകളിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വാർഡ് 37ൽ കൊയിലാണ്ടി സൌത്തിൽ ജിഫ്രി വളപ്പിൽ വേണു (71) എന്നയാളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

വാർഡ് 1 മന്ദമംഗലം – 1, വാർഡ് 6 പുളിയഞ്ചേരി – 2, വാർഡ് 8 കളത്തിൻകടവ് – 1, വാർഡ് 10 കുന്ന്യോറമല – 1, വാർഡ് 24 മൂഴിക്കു മീത്തൽ – 1, വാർഡ് 36 വിരുന്ന്കണ്ടി – 4, വാർഡ് 41 സിവിൽ സ്റ്റേഷൻ – 1, വാർഡ് 43 കൊല്ലം ബീച്ച് – 1, വാർഡ് 44 കണിയാംകുന്നുമ്മൽ – 2 എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് കണക്ക്.

ഇന്നത്തെ പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ നിന്ന് കൂടുതൽ ആളുകൾക്ക് സമ്പർക്കമുണ്ടെന്നാണ് ആരോഗ്യവിഭാഗത്തിൻ്റെ കണക്കുകൂട്ടൽ. പൊതുവെ കൊയിലാണ്ടിയിൽ കോവിഡ് രോഗ വ്യാപന തോത് കുറഞ്ഞു എന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാലും ജാഗ്രത കൈവിടാതെ ശക്തമായ പ്രതിരോധ പ്രവർത്തനത്തിലാണ് നഗരസഭയും ആരോഗ്യ പ്രവർത്തകരും.

Advertisements

കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ പുതിയ സംവിധാനം പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ പ്രദേശങ്ങളിലും പരിശീലനം ലഭിച്ച ഗസറ്റഡ് റാങ്കിലുള്ള ഉദ്യേഗസ്ഥന്മാരെ സെക്ടറൽ മജിസ്ട്രേട്ട്മാരായി നിയമിക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി വാർഡുകളിൽ നിയമനം ലഭിച്ചവരുടെ സാന്നിദ്ധ്യത്തിൽ വാർഡുകളിൽ ആർ.ആർ.ടി. യോഗം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *