KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 25 പേർക്ക്കൂടി കോവിഡ്- കടലോര മേഖലയിൽ അതീവ ജാഗ്രത-ഉന്നത പോലീസ്‌സംഘം നാളെ സന്ദർശിക്കുമെന്ന് ചെയർമാൻ

കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 25 പേർക്ക്കൂടി കോവിഡ്. കടലോര മേഖലയിൽ അതീവ ജാഗ്രത. ഉന്നത പോലീസ്‌സംഘം നാളെ സന്ദർശിക്കുമെന്ന് ചെയർമാൻ. തീരദേശ മേഖലയിൽ അടിയന്ത RRT യോഗം നാളെ. നഗരസഭയിലെ 2, 12, 14, 15, 24, 34, 35, 36, 37, 44 എന്നീ വാർഡുകളിലാണ് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകകരിച്ചത്. ഇന്ന് താലൂക്കാശുപത്രിയിൽ നടത്തിയ 110 ആന്റിജൻ പരിശോധനയിലും, ഇന്നലെ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലുമാണ് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിലെ ഒരു ജീവനക്കാരിക്കും ഇന്ന് കോവിഡ് ‌സഥിരീകരിച്ചിട്ടുണ്ട്. കൂടാതെ നഗരസഭയിക്ക് പുറമെയുള്ള വിവിധ പഞ്ചായത്തുകളിൽ 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വാർഡ് 2 നെല്ലുളിതാഴ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 12 റെയിൽവെ സ്റ്റേഷന് കിഴക്ക്, പന്തലായനി – 1, വാർഡ് 14 പന്തലായനി സെൻട്രൽ -1, വാർഡ് 15 പന്തലായനി സൗത്ത് 1, വാർഡ് 24 മരുതൂര് – 3, വാർഡ് 34 വലിയമങ്ങാട് – 1, വാർഡ് 35 ചെറിയമങ്ങാട് – 14, വാർഡ് 36 വിരുന്ന് കണ്ടി – 1, വാർഡ് 37 കൊയിലാണ്ടി സൗത്ത് ഐസ്പ്ലാന്റ് റോഡ് – 1, വാർഡ് 44 കണിയാംകണ്ടി – 1 എന്നിങ്ങനെയാണ് ഇന്നത്തെ വാർഡ് തിരിച്ചുള്ള കോവിഡ് കണക്ക്.

തീരദേശ മേഖലയിൽ അതീവ ഗുരുതര സാഹചര്യം നിലനിൽക്കുന്നതിനാൽ ഡി.വൈ.എസ്.പി. ഉൾപ്പെടെയുള്ള ഇന്നതതല പോലീസ് സംഘം നാളെ തീരദേശ മേഖല സന്ദർശിക്കും. 34, 35, 36, 37, 38, 39, 40, 41, 44 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം പ്രത്യേക സോണാക്കിമാറ്റുമെന്നാണ് അറിയുന്നത്. പ്രദേശത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ പറഞ്ഞു.

Advertisements

കോവിഡ് വ്യാപനം കണക്കിലെടുത്ത് കൊയിലാണ്ടി ഹാർബർ കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ അടച്ചിടാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടാകുന്നില്ല എന്നത് ആശങ്ക ഉണ്ടാക്കുന്നു. വാർഡ് 34 ഉൾപ്പെടെ തീരദേശ മേഖലയിൽ നാളെ ആടിയന്തര ആർ.ആർ.ടി. യോഗം വിളിക്കാൻ ചെയർമാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾ അതാത് സ്ഥലങ്ങളിൽ ഏർപ്പെടുത്തുമെന്നും ചെയർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *