കൊയിലാണ്ടി::സ്വർണ്ണക്കടത്ത് ലഹരിമാഫിയ ബന്ധമുള്ള മന്ത്രിമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വ്യാപകമായി പാതയോര സമരം നടത്തി. കൊയിലാണ്ടി ടൗണിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ ഉദ്ഘാടനം ചെയ്തു. ഖുർആന്റെ മറവിൽ സ്വർണ്ണ കടത്ത് നടത്തിയ കെ ടി ജലീൽ രാജിവെക്കുന്നത് വരെ ബിജെപി സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹവും സ്വർണക്കടത്തും മയക്കുമരുന്ന് കച്ചവടവും ചേർന്ന് ഒരു അന്താരാഷ്ട്ര ബന്ധമുള്ള ഒരു കേസിൽ പെട്ട മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, അത് ഖുർആൻ എതിരായുള്ള സമരമാണെന്ന് വ്യാഖ്യാനിച്ചു, മുസ്ലിം ജനവിഭാഗത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ആണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ അഞ്ചോളം മന്ത്രിമാരും പാർട്ടി നേതാക്കളുടെ മക്കളും മന്ത്രി പുത്രന്മാരും ചില ഐഎഎസ്സു കാരും ചേർന്ന് കൂട്ടുകച്ചവടം ആണ് ഇവിടെ നടന്നത്. മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് എസ് ആർ അധ്യക്ഷത വഹിച്ചു ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ വി സുരേഷ്, വി കെ ഷാജി എന്നിവർ സംസാരിച്ചു. കുറുവങ്ങാട് നടന്ന പരിപാടിയിൽ ബിജെപി ജില്ലാ സെക്രട്ടറി എം.സി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി കെ മുകുന്ദൻ അധ്യക്ഷതവഹിച്ചു. രഞ്ജിത്ത്, ശരത്, സജീവൻ എന്നിവർ സംസാരിച്ചു പടം” ”വി.വി.രാജൻ ഉൽഘാടനം ചെയ്യുന്നു.
