KOYILANDY DIARY.COM

The Perfect News Portal

വയനാട് 900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

വയനാട്: മേപ്പാടി റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റാണ് തകർന്ന് വീണത്. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്.

Share news