KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജുമാഅത്ത് പള്ളി ദർസിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 9 കുട്ടികൾ താലൂക്കാശുപത്രിയിൽ ചികിത്സതേടി

കൊയിലാണ്ടി ജുമാഅത്ത് പള്ളി ദർസിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം  10 കുട്ടികൾ താലൂക്കാശുപത്രിയിൽ ചികിത്സതേടി. കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മുഷിബിലി (15), ബാസിൽ (13), അമൻ സിയാസ് (17), നിഷാദ് (17), ഫർഹാൻ (15), റൈഹാൻ (12), ആദിൽ മുഹമ്മദ് (13), മുഷിജാസ് (12), ഷിമാൻ (14), മുഹമ്മദ് അമീർ (15) തുടങ്ങിയവരാണ് രാത്രിയോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

കഴിഞ്ഞ ദിവസം കഴിച്ച ബിരിയാണിയിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു, ചികിത്സ തേടിയവരിൽ 6 പേർ ഇതിനകം ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ചികിത്സയിലാണ്. കുട്ടികൾക്ക് കാര്യമായ പ്രശ്നങ്ങളിലെന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞു. കൊയിലാണ്ടി പോലീസ് പള്ളിയിലെത്തി അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.