KOYILANDY DIARY.COM

The Perfect News Portal

ധീര ജവാൻ സുബിനേഷിൻ്റെ എട്ടാം രക്തസാക്ഷിത്വ ദിനം സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: ചേലിയ. ധീര ജവാൻ സുബിനേഷിൻ്റെ എട്ടാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മുത്തു ബസാറിൽ സംഘാടക സമതി രൂപീകരിച്ചു. നവംബർ 23ന് രാവിലെ 9 മണിക്ക് സ്മൃതി മണ്ഡപത്തിൽ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ർ എം വി ബിജു പതാക ഉയർത്തും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മുഖ്യാതിഥി ആവും.  വൈകുന്നേരം 4 മണിക്ക് ചേലിയ 7, 8 ,9 വാർഡുകളിലെ കുടുബശ്രീ അംഗങ്ങൾക്കായി കെ ടി രാധാകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തും. 6 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.

 

സുബേദാർ മനേഷ് പി വി (ശൗര്യ ചക്ര) സ്നേഹജ്വാല കൊളുത്തും. പ്രശസ്ത കവി സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തും. എസ് എസ് എൽ സി, +2 ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനം ഗ്രാമ പഞ്ചായത്ത്’ പ്രസിഡണ്ട് ഷീബ മലയിൽ നൽകും. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മജു കെ എം, അബ്ദുൾ ഷൂക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Advertisements

സ്വാഗത സംഘം ഭാരവാഹികളായി ജോഷി കെ എം (കൺവീനർ), അമിത്ത് പി, വിനോദൻ എം എം (ജോയിൻ കൺവീനർമാർ) സോമശേഖരൻ പി.വി.(ചെയർമാൻ), ജ്യോതിഷ് കാളക്കനാരി, ബബിത്ത് ലാൽ (വൈസ് ചെയർമൻമാർ) അശോകൻ കുനിയിൽ ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.

Share news