മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്‌മഹത്യ ചെയ്തു

ആലപ്പുഴ: അമ്മയേയും മകനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കോടം തുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിൻ്റെ ഭാര്യ രജിത (30) മകന്‍ വൈഷ്‌ണവ് (10) എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗര്‍ഭിണിയാണ്. ഇരുവരുടെയും മൃതദേഹം മുറിയില്‍ കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്‌മഹത്യ ചെയ്യുകയായിരുന്നു. രജിതയുടെ മൃതദേഹം ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലും വൈഷ്‌ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത്.
ഭര്‍ത്താവ് വിനോദ് ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. രാവിലെ ഭര്‍തൃമാതാവും പിതാവും വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ കുത്തിയതോട് പൊലീസ് അന്വേഷണം തുടങ്ങി. കടബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നും മകന്‍ തനിച്ചായാല്‍ അവനെ ആരും നോക്കില്ലെന്നും അതിനാല്‍ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

