KOYILANDY DIARY.COM

The Perfect News Portal

ജില്ലയിലെ ഗ്രാമങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം

കോഴിക്കോട്: ജില്ലയിലെ ഗ്രാമങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുവാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് കോഴിക്കോട് ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു. മെഡിക്കൽ രംഗത്തെ മൊത്തവ്യപാരികളുടെ യോഗം വിളിച്ച് മരുന്ന് വിതരണം കാര്യക്ഷമമാക്കുവാൻ പദ്ധതി തയ്യാറാക്കണം. സ്ഥിരം രോഗികൾക്ക് ഗ്രാമങ്ങളിലെ മരുന്ന് ഷോപ്പിൽ നിന്ന് മരുന്ന് എത്തിക്കുന്നുവെന്ന് ജില്ല ഭരണകൂടം ഉറപ്പ് വരുത്തണം.

ക്യാൻസർ, ഹൃദ്രോഹം, പ്രമേഹം തുടങ്ങീയ രോഗികൾ മരുന്ന് ലഭിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരത്തിനായി നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ലൈസൻസുള്ള മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും ഡ്രഗ്ഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്നും മരുന്നുകൾ വിതരണത്തിന് സംവിധാനം ഉണ്ടാക്കുവാൻ അടിയന്തര  നടപടികൾ സ്വീകരിക്കണമെന്നും  പി. രഘുനാഥ് ആവശ്യപ്പെട്ടു. 

Share news

Leave a Reply

Your email address will not be published. Required fields are marked *