MDMA യുമായി കസ്റ്റഡിയിലെടുത്ത പ്രതിയുടെ വീട്ടിൽ നിന്ന് 83.6 ഗ്രാം MDMA പിടികൂടി
കൊയിലാണ്ടി: തിരുവങ്ങൂരിൽ MDMA യുമായി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിൻ്റെ വീട്ടിൽ നിന്ന് 83.6 ഗ്രാം MDMAയുടെ വൻ ശേഖരം പിടികൂടി. ഇന്നലെ രാത്രി 8 മണിയോടുകൂടി തിരുവങ്ങൂർ ഹൈസ്കൂളിന് സമീപത്തെ സർവീസ് റോഡിൽ നിന്നും ഒളവണ്ണ സ്വദേശിയായ മുഹമ്മദ് ഹാഷിം (25) നിന്നും പോലീസ് നടത്തിയ പരിശോധനയിൽ 12.42 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.
.

.
പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് പരിശോധന നടത്തി ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഒളവണ്ണയിലെ വീട്ടിൽ നിന്നാണ് 83.6 ഗ്രാം MDMAകൂടി പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയ്ക്ക് മുകളിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിന് അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസും നാർകോർട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയുടെ കീഴിലുള്ള ജില്ലാ ഡാൻസാഫ് സംഘം കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ സുമിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
.

.
എസ്ഐമാരായ സുജിലേഷ്, ഗിരീഷ് കുമാർ, എഎസ്ഐമാരായ ബിജു വാണിയംകുളം, മനോജ് , എസ്.സിപിഒ നിഖിൽ, എന്നിവരും ഡാൻസാഫ് സ്കോഡ് അംഗങ്ങളായ എസ് ഐ മനോജ് രാമത്ത്, എസ് ഐ മാരായ ബിനീഷ് വി.സി, ഷാജി വിവി, സിപി ഒ മാരായ ശോദിത്ത്, ടി കെ അഖിലേഷ്, ശ്യാംജിത്ത് ബി എസ്, അതുൽ പി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു .പ്രതിയെ കോടതി റിമാൻഡ് ചെയ്തു



