KOYILANDY DIARY.COM

The Perfect News Portal

കാരുണ്യ അനുബന്ധ ചികിത്സാ പദ്ധതിക്ക് ആദ്യ ഗഡുവായി 800 കോടി രൂപ

കാരുണ്യ അനുബന്ധ ചികിത്സാ പദ്ധതിക്ക് ആദ്യ ഗഡുവായി 800 കോടി രൂപ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 10431.76 കോടി ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചു. ക്ഷേമപെൻഷൻ തെറ്റായി കൈപ്പറ്റുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ ഓഡിറ്റ് നടത്തി അനർഹരെ പുറത്താക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം ബജറ്റില്‍ നികുതി ദായകരെ അഭിനന്ദിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ നികുതി നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഒപ്പം റെവന്യൂ കമ്മി കുറക്കാന്‍ കഴിഞ്ഞു. തനത് വരുമാനം 50 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുയെന്നത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തനത് വരുമാന വര്‍ദ്ധനവ് കാരണമാണ് കേന്ദ്ര അവഗണനയ്ക്കിടയിലും സംസ്ഥാനത്തിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്.

 

അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയും മുന്‍ഗണനാക്രമം നിശ്ചയിച്ചും സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. സംസ്ഥാനത്തിന്റെ ചെലവുകളിലും വന്‍വര്‍ദ്ധനവ് ഉണ്ടായി. ഉറച്ച ചുവടുവെപ്പുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. കിഫ്ബി പരിഷ്‌കരണം റദ്ദു ചെയ്യുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news