KOYILANDY DIARY.COM

The Perfect News Portal

80 യാത്രക്കാരുമായി പറന്ന ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി

കെയ്റോ: 80 യാത്രക്കാരുമായി പറന്ന ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി. അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്ക് പോയ എ 320 എന്ന ആഭ്യന്തര വിമാനമാണ് തട്ടിക്കൊണ്ടുപോയത്. സൈപ്രസ് ദ്വീപിലെ ലാര്‍ണാക വിമാനത്താവളത്തില്‍ വിമാനം ഇറക്കിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പും പൊലീസും അറിയിച്ചു. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Share news