KOYILANDY DIARY.COM

The Perfect News Portal

വയനാട്‌ പുനരധിവാസത്തിന്‌ കെജിഒഎ 80 ലക്ഷം നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കെജിഒഎ 80 ലക്ഷം നൽകി. ഈ വർഷം നിശ്ചയിച്ചിരുന്ന സംസ്ഥാന കലാ കായിക മത്സരങ്ങളും ജില്ലാ കലോത്സവവും ഒഴിവാക്കി. ജില്ലാ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയും ഇതിലേക്ക് മാറ്റിവെച്ച തുകയാണിത്‌. എല്ലാ സംഘടനാ അംഗങ്ങളും ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

 

 

വയനാടിന്റെ പുനർനിർമിതിയിൽ തുടർന്നും സജീവ പിന്തുണ നൽകുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോ. എസ് ആർ മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി എം ഷാജഹാൻ,  ട്രഷറർ എ ബിന്ദു, സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‌ ചെക്ക് കൈമാറി.

 

Share news