കൊരയങ്ങാട് വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി കൊരയങ്ങാട് വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിമുക്തഭടൻ ശശി പത്തായപുരയിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. അഭിനന്ദ്, സിജിൽ ബാബു, വി. വി. നിഖിൽ, എസ്. അഭിമന്യൂ, സി.എസ്. നിഖിൽ എന്നിവർ നേതൃത്വം നൽകി. മധുര പലഹാരങ്ങളും വിതരണം ചെയ്തു. കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിമുക്തഭടൻ വിനോദ് കണ്ണഞ്ചേരി പതാക ഉയർത്തി.
