കൊയിലാണ്ടി മണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന പ്രൊജക്ട് സർക്കാരിന് സമർപ്പിക്കും

കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധിപ്പിച്ചു ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് കേന്ദ്രമാക്കി പ്രൊജക്ടുകൾ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കാനും അതോടപ്പം വടകര പ്രദേശത്തെ വിവിധ സ്ഥലങ്ങൾ വികസിപ്പിക്കാനും മുഖ്യമന്ത്രിയുടെ ആഫീസിൽ ചേർന്ന യോഗത്തിൽ ധാരണയായി.
കെ. ദാസൻ എം.എൽ.എ., സി. കെ. നാണു എം എൽ എ, വടകര നഗരസഭാ ചെയർമാൻ കെ. ശശിധരൻ, പയ്യോളി നഗരസഭാ ചെയർപേഴ്സൻ വി. ടി. ഉഷ, ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രസിഡണ്ട് രമേശൻ പലേരി, പയ്യോളി നഗരസഭാ വൈസ് ചെയർമാൻ ചന്ദ്രൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
