KOYILANDY DIARY

The Perfect News Portal

232.25 കോടി ചെലവിൽ 726 എ.ഐ കാമറകൾ റെഡി. ട്രാഫിക്ക് നിയമലംഘനങ്ങള്‍ ഇനി കയ്യോടെ പിടികൂടും

232.25 കോടി ചെലവിൽ 726 എ.ഐ കാമറകൾ റെഡി. ട്രാഫിക്ക് നിയമലംഘനങ്ങള്‍ ഇനി കയ്യോടെ പിടികൂടും. വാഹനം തടയാതെ തന്നെ ഗതാഗത നിയമലംഘനങ്ങൾ ഈ മാസം 20 മുതൽ കാമറയിലൊപ്പിയെടുത്ത് പിഴയിടും. സംസ്ഥാന വ്യാപകമായി സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) കാമറകളുടെ പ്രവർത്തനോദ്ഘാടനം 20 ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. എ.ഐ കാമറകൾ വഴി പിഴയിനത്തിൽ ലഭിക്കുന്ന തുക സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കര കയറാൻ സഹായകമാവും.

ദേശീയ, സംസ്ഥാന പാതകളിലടക്കം കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. 675 കാമറകളും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്താനാണ്. ഇവയ്ക്കും മഞ്ഞവര മുറിച്ചുകടക്കൽ, വളവുകളിൽ വരകളുടെ അതിർത്തി ലംഘിച്ച് ഓവർടേക്കിംഗ് ഉൾപ്പെടെ നിയമ ലംഘനങ്ങൾക്കും നിലവിലെ പിഴ തന്നെയായിരിക്കും. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുണ്ടാകും. കാമറയിൽ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോൾ മെസേജായി അയയ്ക്കും.
റോഡപകടം കുറയ്ക്കാൻ ആവിഷ്കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോർവാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച് കെൽട്രോൺ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
Advertisements
എ.ഐ കാമറകൾ പൊലീസ് വകുപ്പിൻ്റെ കാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. ശേഖരിക്കുന്ന ഡേറ്റയും കാമറ ഫീഡും പൊലീസിന് ആവശ്യാനുസരണം നൽകും. ഡേറ്റകൾ എക്സൈസ്, മോട്ടോർ വാഹനം, ജി.എസ്.ടി വകുപ്പുകൾക്കും കൈമാറും. കേടാവുന്ന കാമറകൾ ചുരുങ്ങിയ സമയത്തിനുളിൽ മാറ്റിസ്ഥാപിക്കും.
  • അനധികൃത പാർക്കിംഗ് കണ്ടുപിടിക്കാൻ 25 കാമറകൾ
  • അമിതവേഗത കണ്ടുപിടിക്കുന്ന 4 ഫിക്സഡ് കാമറകൾ
  • മോട്ടോർവാഹന വകുപ്പിൻ്റെ വാഹനനത്തിൽ 4 കാമറകൾ
  • റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാൻ 18 കാമറകൾ
   പിഴത്തുക
  • ഫോൺ വിളി – 2000
  • അമിതവേഗം – 1500
  • ഹെൽമറ്റ്, സീറ്റ് ബെൽറ്റ് – 500
  • അനധികൃത പാർക്കിംഗ് – 250
Advertisements
എ.ഐ കാമറയുപയോഗിച്ച് വൻതോതിൽ പിഴയീടാക്കും മുമ്പ് നിയമലംഘനങ്ങൾ കുറയ്ക്കാനുള ബോധവത്കരണം നടത്തിയിട്ടില്ല. അത്യന്താധുനിക കാമറകളൊരുക്കുമ്പോൾ റോഡുകളുടെ നിലവാരമുയർത്തണം. വാഹനയാത്രികർക്ക് കാണാവുന്ന തരത്തിൽ റോഡുകളും വരകളും ക്രമീകരിക്കണം.
തിരക്കേറിയ ജംഗ്ഷനുകളിൽ അടുത്തിടെ റോഡിൽ പതലരം വരകളിട്ടു. മഞ്ഞയും വെള്ളയുമുണ്ട്. ഇവ എന്താണെന്ന് ഭൂരിപക്ഷം പേർക്കുമറിയില്ല. രാത്രിയിൽ വ്യക്തമായി കാണാവുന്ന തരത്തില്ല വരകളും സിഗ്നലുകളും. എന്നാൽ രാത്രിയിലടക്കം എ.ഐ കാമറകൾ എല്ലാം കൃത്യമായി ഒപ്പിയെടുക്കും.
കർണാടകയിൽ എ.ഐ കാമറകൾ സജ്ജമാക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ബോധവത്കരണം നടത്തി. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലും ബോധവത്കരണ നടപടി പ്രഖ്യാപിച്ചില്ല. ഇനി ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്.
Advertisements