KOYILANDY DIARY.COM

The Perfect News Portal

70 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേയ്ക്ക് ഗ്യാസിന്റെ വില കുതിക്കുന്നു; കേന്ദ്ര സര്‍ക്കാരിന് മൗനം

ദില്ലി: ഏഴുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേയ്ക്ക് ഗ്യാസിന്റെ വില കുതിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ല്‍ 414 രൂപയ്ക്ക് ലഭിച്ചിരുന്ന ഗ്യാസിന്റെ വില ആയിരം കടന്നു. നാല് വര്‍ഷം കൊണ്ട് 150 ശതമാനത്തിലേറെ വര്‍ദ്ധനവ്. സാധാരണക്കാരുടെ ഗാര്‍ഹിക ബഡ്ജറ്റ് താളം തെറ്റുന്നു. വില വര്‍ദ്ധനവിലും കേന്ദ്ര സര്‍ക്കാരിന് മൗനം.

അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവ് കൊണ്ട് നടുവൊടിഞ്ഞിരിക്കുന്ന ജനത കുത്തനെയുള്ള ഗ്യാസ് വിലകയറ്റത്തില്‍ വലയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണ പൊതുമേഖല എണ്ണ കമ്ബനികള്‍ വില വര്‍ദ്ധിപ്പിച്ചതടക്കം പ്രാദേശിക സര്‍വീസ് ചാര്‍ജിനത്തിലുമായി ആയിരം രൂപയ്ക്ക് മുകളിലാണ് കര്‍ണ്ണാടകയിലും, ബീഹാറിലും സബ്സിഡിയില്ലാത്ത ഗാര്‍ഹിക ഗ്യാസിന്റെ വില.

മാസം തോറും കുറഞ്ഞത് നാല് രൂപ വീതം വര്‍ദ്ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ എണ്ണ കമ്ബനികള്‍ക്ക് അനുമതി നല്‍കിയ ശേഷമാണ് വില കുത്തനെ വര്‍ദ്ധിച്ചത്. മോദി അധികാരത്തിലെത്തിയ 2014ല്‍ ഗാര്‍ഹിക ഗ്യാസിന്റെ വില 414 രൂപ.

Advertisements

നാലര വര്‍ഷത്തിന് ശേഷം വില 1015 രൂപയായി. വീട്ടമ്മമാരെ നേരിട്ട് ബാധിക്കുന്ന ഗ്യാസ് വില വര്‍ദ്ധനവിനെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

അന്താരാഷ്ട്ര വിപണയില്‍ പെട്രോളിയം ഉല്‍പനങ്ങളുടെ വില നാല്‍പ്പത് ശതനമാനത്തിലേറെ ഇടിയുമ്ബോഴാണ് ഇന്ത്യയില്‍ വില കൂടുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *