KOYILANDY DIARY

The Perfect News Portal

70 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി

മലപ്പുറം: വാഹനത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 70 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി.മൊറയൂര്‍ വാലഞ്ചേരി പാറേക്കുത്ത് കാട്ടുപരുത്തി മുഹമ്മദ് ബഷീര്‍(48),കിഴിശ്ശേരി തവനൂര്‍ പേങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസ്(27)എന്നിവരെയാണ് പാലക്കാട് കോഴിക്കോട് ദേശീയ പാത 11-ാം മൈലില്‍ വെച്ച്‌ വാഹന പരിശോധന നടത്തി കൊണ്ടോട്ടി പോലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് രേഖകളില്ലാത്ത 70 ലക്ഷം രൂപയാണ് കണ്ടെത്തിയത്. ബംഗ്ലൂവുരു, മംഗലാപുരം, കൊണ്ടോട്ടി, പെരിന്തല്‍ മണ്ണ കേന്ദ്രീകരിച്ച്‌ കുഴപ്പണം വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായവരെന്ന് പോലീസ്‌ പറഞ്ഞു. ജില്ലക്ക് അകത്തും പല ഇടങ്ങളിലായി ഏറെക്കാലം കുഴല്‍ പണ ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ച്‌ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

മംഗലാപുരത്ത് നിന്ന് വാഹനത്തില്‍ കുഴല്‍പ്പണവുമായി സംഘം എത്തുന്നതറിഞ്ഞ പോലീസ് ദേശീയ പാതയില്‍ വാഹന പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.ഇവര്‍ സഞ്ചരിച്ച കാറിന്റെ പിന്‍സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.മംഗലാപുരത്ത് നിന്ന് സ്വര്‍ണം വില്‍പ്പന നടത്തിയാണ് പണം എത്തിച്ചതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.വിദേശത്തുനിന്നും വിമാനത്തവളംവഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഇത്തരത്തില്‍ വില്‍പന നടത്തുന്നത് പതിവാണെന്നു പോലീസ് പറഞ്ഞു.

Advertisements

അരലക്ഷം രൂപയുടെ 14 അഞ്ഞൂറിന്റെ കെട്ടുകളായാണ് പണമുണ്ടായിരുന്നത്. പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുമായി ബന്ധമുളളവരില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്ബ് പൊലീസ് 24 ലക്ഷം രൂപയുടെ പണം പിടികൂടിയിരുന്നു. അറസ്റ്റിലായവരെ പിന്നീട് മലപ്പുറം ജുഡൂഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കി .കേസില്‍ തുടരന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, ആദായ നികുതി വകുപ്പും നടത്തും.

മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സെപെക്ടര്‍ എം മുഹമ്മദ് ഹനീഫ, എസ്‌ഐ. രഞ്ജിത്, അഡീഷണല്‍ എസ്‌ഐ അബ്ദുള്‍ മജീദ്.എഎസ്‌ഐ സുലൈമാന്‍, സിപിഒമാരായ രതീഷ്,തൗഫീഖുളള മുബാറക്, സെയ്ത് ഫസലുളള, അബ്ദുള്‍ ജബ്ബാര്‍ എന്നിവരടങ്ങുന്ന സംഘവും ഷാഡോ പോലീസുമാണ് കുഴല്‍പ്പണ വേട്ട നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *