KOYILANDY DIARY.COM

The Perfect News Portal

ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു; ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: ആറാം ക്ലാസ് വിദ്യാർത്ഥിയെ ഇതര സംസ്ഥാന തൊഴിലാളി മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ് മലപ്പുറത്ത് ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ- വസന്ത ദമ്പതികളുടെ മകൻ എം എസ് അശ്വിനാണ് മർദ്ദനമേറ്റത്. സൽമാൻ എന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കേസിലെ പ്രതി.

അശ്വിൻ ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടിയെന്നാരോപിച്ച് സൽമാൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അശ്വിൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്. 

Share news