68 ാം റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി

തിരുവനന്തപുരം: രാജ്യത്തിന്റെ 68 ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. പച്ചക്കറി കൃഷി നടത്തുമെന്നും ജലം സംരക്ഷിക്കുമെന്നും ഈ റിപ്പബ്ലിക് ദിനത്തില്‍ എല്ലാവരും പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
23പ്ലാറ്റൂണകളോടൊപ്പം ശ്വാനസേനയും ഇത്തവണത്തെ പരേഡില്‍ പങ്കെടുത്തു.ഇതാദ്യമായാണ് സംസ്ഥാനത്ത് ശ്വാനസേന പരേഡില്‍ പങ്കെടുക്കുന്നത്.എറണാകുളത്ത് മന്ത്രി തോമസ് ഐസക്കും, കോഴിക്കോട് മന്ത്രി വി.എസ്. സുനില്‍ കുമാറും, കണ്ണൂരില്‍ മന്ത്രി എകെ ശശീന്ദ്രനും പതാക ഉയര്‍ത്തി. അമിതദേശീയത ഫാസിസത്തിലേക്കുള്ള വഴിയാണെന്നും ബഹുസ്വരതയെ ഊട്ടിയുറപ്പിക്കുന്നതാണ് ദേശീയതയെന്നും മന്ത്രി തേമസ് ഐസക് തന്റെ റിപ്പബ്ലിക് ദിന സനേദശത്തില്‍ പറഞ്ഞു.

