63ലധികം തെങ്ങുകള്‍ വാളുകള്‍ കൊണ്ട് അറുത്ത് മാറ്റിയ നിലയില്‍

കുറ്റ്യാടി : നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി കല്ലുംപുറത്ത് വിനോദന്റെ അറക്കപൊയിലിലെ കൃഷിസ്ഥലത്തെ 63ലധികം തെങ്ങുകള്‍ കഴിഞ്ഞ ദിവസം വാളുകള്‍ കൊണ്ട് അറുത്ത് മാറ്റിയ നിലയിൽ. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതേ സ്ഥലത്ത് വച്ച് ഏതാനും നാളുകള്‍ക്ക് മുന്‍പ് വെട്ടിയിട്ട തേങ്ങയും മറ്റുകാര്‍ഷിക ഉല്‍പ്പന്നങ്ങളും കളവ് പോയിരുന്നു.
