ചങ്ങരംവെളളിയിലും – അരിക്കുളം മേലിപ്പുറത്ത് ഭാഗത്തും കുറുക്കന്റെ ആക്രമത്തിൽ 6 പേർക്ക് പരിക്ക്

മേപ്പയ്യൂർ: ചങ്ങരംവെളളിയിലും – അരിക്കുളം മേലിപ്പുറത്ത് ഭാഗത്തും കുറുക്കന്റെ ആക്രമത്തിൽ 6 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കുടി മീത്തൽ സരോജിനിയെ കുട്ടികളെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വീടിന്റെ മുൻവശത്തുവെച്ച് കടിച്ചത്.
മുഖത്തും തലയിലും ഇരു കൈകളിലും, കാലിലുമാണ് കടിയേറ്റത്.
.

.
നന്ദനാത്ത് പ്രകാശനെ രാവിലെ സൊസൈറ്റി പാല് കൊടുക്കാൻ പോകുമ്പോഴും, മഠത്തിൽ കണ്ടി പ്രമീളയെ വീടിനു പരിസരത്ത് നിന്നാണ് കുറുക്കൻ കടിച്ചത്. കുറുക്കനെ നാട്ടുകാർ തല്ലി കൊന്നു. പ്രദേശത്ത് കുറക്കന്റെ ശല്യം കൂടിയതായി നാടുകാർ പറയുന്നു. അരിക്കുളം, മേപ്പയൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
