ചെങ്ങോട്ടു കാവിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു

കൊയിലാണ്ടി: ചെങ്ങോട്ടു കാവ് ടൗണിലും സമീപപ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. മേലൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി അർണ്ണവ്, ചെങ്ങോട്ടു കാവ് മുതിര കണ്ടത്തിൽ സുരേഷ്ബാബു, കൊളപ്പുറത്ത് രേഖ തുടങ്ങിയവർക്കാണ് കടിയേറ്റത്. അർണ്ണവ് തിരുവങ്ങൂർ സ്കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് സ്കൂളിലെക്ക് പോകുമ്പോഴാണ് കടിയേറ്റത് മുഖത്തും കണ്ണിനും ഇടതു കൈക്കു സാരമായ പരിക്കേറ്റിട്ടുണ്ട്.

സുരേഷ് ബാബുവിന് ചെങ്ങോട്ടുകാവിലെ കടയിൽ നിന്നും പണി സാധനങ്ങൾ എടുക്കുമ്പോഴാണ് കടിയേറ്റത്. രേഖയ്ക്ക് സ്കൂട്ടർ നിർത്തുന്നതിനിടയിലാണ് കടിയേറ്റത്. മേലൂർ ഇല്ലത്ത് മീത്തൽ പത്മിനി അമ്മ, ചെങ്ങോട്ടുകാവ് സ്വദേശി ചന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു എന്നിവർക്കും കടിയേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

