KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് തീരദേശ റോഡ് നവീകരണത്തിന് സംസ്ഥാന സർക്കാൽ 6 കോടി രൂപയുടെ ഭരണാനുമതി നൽകി

തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന കൊയിലാണ്ടി – കാപ്പാട്  തീരദേശ റോഡ് നവീകരണത്തിന് സംസ്ഥാന സർക്കാർ 6 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. തകർന്ന റോഡിൻ്റെ ശോചനീയാവസ്ഥയെ സംബന്ധിച്ച്  നിയമ സഭയിൽ കാനത്തിൽ ജമീലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി തുക അനുവദിച്ചതായി അിയിച്ചത്.

കഴിഞ്ഞ നിരവധി തവണയായ് ഈ റോഡ് കടൽക്ഷോഭത്തിൽ തകർന്ന് തരിപ്പണമാകുന്നത്. ഓരോ ബജറ്റിലും ഇതിനായി പ്രത്യേക വണ്ട് അനുവദിച്ച് പ്രവൃത്തി പൂർത്തീകരിക്കുകയും തൊടടുത്തുവരുന്ന കാലവർഷത്തെ തുടർന്നുണ്ടാകുന്ന രീക്ഷമായ കടലാക്രമണത്തിൽ തകരുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. 2021ലെ കടൽക്ഷോപത്തിൽ വ്യാപക നാശം സംഭവിച്ചതോടെയാണ് ശാസ്ത്രീയമായ പുനർ നിർമ്മാണം നടത്തുന്നതിനി വേണ്ടി എൻ സിസിആർ ശാസ്ത്രീയമായി പഠനം നടത്താൻ ചുമതല്പപെടുത്തിയത്.

എന്നാൽ എൻ സിസിആർ ഡിസൈൻ തയ്യാറാക്കി കഴിഞ്ഞെങ്കിലും ഫണ്ട് ലഭ്യമാകാത്തത്കൊണ്ട് പ്രവൃത്തി ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് മത്സ്യതൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സം ഉണ്ടാകുന്നുണ്ടെന്നും എം.എൽ.എ ബോധിപ്പിച്ചു. കാൽനട യാത്രയും വാഹനയാത്രയ്ക്കും കഴിയാത്ത അവസ്ഥയാണ് റോഡിന് ഉള്ളതെന്നും കാനത്തിൽ ജമീല പറഞ്ഞു.

Advertisements

 

Share news