പയ്യന്നൂരില്‍ SBI ബേങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമയറിയാതെ ഇരുപതിനായിരത്തിലധികം രൂപ നഷ്ടമായി

പയ്യന്നൂര്‍: ഉടമയറിയാതെ മുപ്പത്തിമൂന്ന് തവണയായി ബേങ്ക് അക്കൗണ്ടില്‍ നിന്ന് അരലക്ഷത്തിലേറെ രൂപയുടെ പണമിടപാട്. ആറ് മാസത്തിനകം നടന്ന ഇടപാടില്‍ അക്കൗണ്ട് ഉടമയായ അധ്യാപികയ്ക്ക് ഇരുപതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടു.
എടനാട് ഈസ്റ്റ് എല്‍.പി.സ്‌കൂളിനടുത്ത മീത്തലെ പുരയില്‍ വീട്ടില്‍ വി.കെ.ഷീനയുടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ റോഡിലെ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നുമാണ് അജ്ഞാത ഇടപാട് നടന്നത്. ഷീനയുടെ അക്കൗണ്ടില്‍ കഴിഞ്ഞ മാര്‍ച്ച് 15ന് 35,434 രൂപയാണ് ബാലന്‍സ് ഉണ്ടായിരുന്നത്. സപ്തമ്ബര്‍ 16ന് മൊബൈല്‍ ഫോണില്‍ വന്ന മെസ്സേജിലൂടെയാണ് വ്യാജ ഇടപാട് ശ്രദ്ധയില്‍ പെട്ടത്.

ഇത്തരത്തില്‍ പലപ്പോഴായി നടന്ന ഇടപാടില്‍ 79,593 രൂപയുടെ ഇടപാട് നടന്നു. അതേ സമയം 51,621 രൂപ പല ഘട്ടങ്ങളിലായി അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടുമുണ്ട്. അജ്ഞാത ഇടപാട് നടന്ന വിവരം ഉടന്‍ ബേങ്കിനെ വിളിച്ചറിയിച്ചതിനു തൊട്ടടുത്ത ദിവസം വീണ്ടും 2412 രൂപ ക്രെഡിറ്റ് ആയി. തുടര്‍ന്ന് ബേങ്കിലെത്തി ബാലന്‍സ് ഉണ്ടായിരുന്ന 14,700 രൂപയില്‍ നിന്ന് 14,500 രൂപ പിന്‍വലിച്ചു.

ഫ്്‌ളിപ്കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കമ്ബനിയിലേക്കാണ് വ്യത്യസ്ത തുകകള്‍ വിവിധ തീയ്യതികളില്‍ പോയിട്ടുള്ളത്. അതുപോലെ മറ്റൊരു നമ്ബറില്‍ നിന്നാണ് പണം അക്കൗണ്ടിലേക്ക് വന്നത്. 17 ന് ബേങ്ക് മാനേജര്‍ക്കും റീജിനല്‍ മാനേജര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം നടക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നാണ് അങ്യാപിക പറയുന്നത്. പയ്യന്നൂര്‍ പോലിസ്, സൈബര്‍ സെല്‍, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവര്‍ക്കും അജ്ഞാത ഇടപാട് നടന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.

