പ്രളയ ദുരിതത്തിന് ശേഷം സംസ്ഥാനത്തെ സ്ക്കൂളുകള്‍ നാളെ തുറക്കും
കൊച്ചി: പ്രളയ ദുരിതത്തിന് ശേഷം സംസ്ഥാനത്തെ സ്ക്കൂളുകള്‍ നാളെ തുറക്കും. വെള്ളത്തില്‍ മുങ്ങിയ സ്ക്കൂളുകളില്‍ ഭൂരിഭാഗവും വൃത്തിയാക്കിയെങ്കിലും പലയിടത്തും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവ നശിച്ചത് പ്രതിസന്ധിയാകും.
പ്രളയജലം കുതിച്ചെത്തിയ നിരവധി സ്ക്കൂളുകളിലെ ക്ലാസ്സ് മുറികള്‍ ചെളിയും വെള്ളവും നിറഞ്ഞിരുന്നു. സന്നദ്ധ പ്രവര്‍ത്തകരും വിദ്യര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് പലയിടങ്ങളിലും ക്ലാസ് മുറികള്‍ വൃത്തിയാക്കിയത്. രേഖകളെല്ലാം വെള്ളത്തില്‍ മുങ്ങി നശിച്ചു. സ്റ്റോറുകളിലും സ്റ്റാഫ് റൂമുകളിലുമുണ്ടായിരുന്ന പുസ്തകങ്ങളും നോട്ടു ബുക്കുകളും നനഞ്ഞു കുതിര്‍ന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും നശിച്ചു. ലാബിലെയും ഓഫീസുകളിലെയും കമ്ബ്യൂട്ടറുകളെല്ലാം കേടായിരിക്കുകയാണ്.

വിവിധ വിഷയങ്ങളുടെ ലാബുകളിലെ ഉപകരണങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കേടായ ഉപകരണങ്ങള്‍ സ്ക്കൂള്‍ മുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ബെഞ്ചുകളും മേശകളും വെള്ളത്തില്‍ മുങ്ങിയും ഒടിഞ്ഞും നശിച്ചതിനാല്‍ കുട്ടകളെ എവിടെ ഇരുത്തി പഠിപ്പിക്കുമെന്നതും പലയിടത്തും സ്കൂള്‍ അധികൃതരെ വിഷമിപ്പിക്കുന്നു.

എറണാകുളം ജില്ലയില്‍ 257 സ്ക്കൂളുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതില്‍ 117 എണ്ണത്തില്‍ വെള്ളം കയറിയിരുന്നു. 140 സ്ക്കൂളുകള്‍ ദുരിതാശ്വ ക്യന്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതാണ്. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഇവ വിതരണം ചെയ്യാനുള്ള നടപടി നാളെ തുടങ്ങും.

മിക്ക സ്ക്കൂളുകളിലും ന്നദ്ധ സംഘടനകള്‍ നോട്ടു ബുക്കുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ക്കൂള്‍ തുറന്നു കഴിഞ്ഞാല്‍ ഒരാഴ്ചത്തെ പ്രവര്‍ത്തനം കൊണ്ട് എല്ലാം സാധാരണ നിലയിലേക്കെത്തിക്കാന്‍കഴിയുമെന്ന കണക്കു കൂട്ടലിലാണ് വിദ്യാഭ്യാസ വകുപ്പ്.
