ബസ്സിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

കൊയിലാണ്ടി: 50 കുപ്പി മാഹി വിദേശ മദ്യവുമായി ഒരാളെ എക്സസൈസ് സംഘം അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രകാശൻ S/O രാജ കൊടുക്കൽ പാളയം പോസ്റ്റ്, കടലൂർ താലൂക്ക്, കടലൂർ വില്ലേജ്, നടുത്തെരുവ് പള്ളിക്കൂടം പക്കം വീട്, തമിഴ്നാട്. എന്നയാളെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം, മൂടാടി, പയ്യോളി ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുന്നതിനിടൊണ് പയ്യോളി ബസ്സ് സ്റ്റാൻറിൽ വെച്ചു കെ.എസ്.ആർ.ടി.സി. ബസ്സിൽ നിന്ന് മദ്യം പിടികൂടിയത്. മാഹിയിൽ നിന്നും കടത്തികൊണ്ടുവരുകയായിരുന്ന 50 കുപ്പി (25 ലിറ്റർ) മാഹി വിദേശ മദ്യവുമായാണ് പിടികൂടിയത്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രീവന്റീവ് ഓഫീസർ അജയകുമാറിന്റെ നേതൃത്വത്തിൽ po (g) സി. വിജയൻ, പി.ഒ. അബ്ദുൽ ബഷീർ, സിഇഒ. വിചിത്രൻ, ഷൈനി ബി.എൻ. എന്നിവരും ഉണ്ടായിരുന്നു.

