KOYILANDY DIARY

The Perfect News Portal

കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ച 5 മലയാളികളെ തിരിച്ചറിഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച 5 മലയാളികളെ തിരിച്ചറിഞ്ഞു. ബുധനാഴ്‌ച പുലർച്ചെ മംഗഫിലെ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിലാണ് മലയാളികളടക്കം 49 പേർ മരിച്ചത്. മരിച്ചവരുടെ പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളാകാം എന്ന് സൂചന. അതിൽ 5 മലയാളികളെ തിരിച്ചറിഞ്ഞു.
കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പന്തളം സ്വദേശി ആകാശ് എസ് നായർ (23), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29) പത്തനംതിട്ട വാഴമുട്ടം സ്വദേശി പി വിമുരളീധരൻ, എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
Advertisements
മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, വിശ്വാസ് കൃഷ്‌ണൻ, സാജൻ ജോർജ്, റെയ് മണ്ട് മഗ് പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്‌സ്, ഡെന്നി ബേബി കരുണാകരൻ അരുൺ ബാബു, ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭൂനാഥ് റിചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, അനിൽ ഗിരി എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ.
ചികിത്സയിലുള്ള 35 പേരിൽ 5 പേർ വെൻ്റിലേറ്റിറലും 7 പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിൽ തീ ആളിപ്പടരുകയായിരുന്നു. കുവൈത്തിൽ തെക്കൻ പ്രവിശ്യയായ അഹമദിയിലെ മൻഗാഫിലാണ് കെട്ടിടം. ഫ്ലാറ്റിലെ താമസക്കാർക്കായി താഴത്തെ നിലയിൽ ശേഖരിച്ചു വെച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ആണ് അപകടത്തിൻ്റെ വ്യാപ്‌തി വർധിപ്പിച്ചത് എന്നും വാർത്തകളുണ്ട്. പൊതു അടുക്കളയും മെസ്സും ഇവിടെയാണ്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്.