കൊച്ചിയില്‍ 5 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷയില്‍ നിന്നുള്ള കഞ്ചാവ് കൃഷിക്കാരനാണ് പിടിയിലായത്. മലയാളിയായ കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവരുമ്പോള്‍ നാര്‍ക്കോട്ടിക് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഒഡീഷക്കാരനായ ദുര്യോധന മാലിക്, കുണ്ടന്നൂര്‍ സ്വദേശി സച്ചിന്‍ എന്നിവരാണ് പിടിയിലായത്.