48 കുപ്പി മാഹി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: 48 കുപ്പി മാഹി വിദേശ മദ്യവുമായി ഒരാളെ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി. പയ്യോളി വടക്കെ പുതിയോട്ടിൽ സേതുമാധവൻ (51) ആണ് അറസ്റ്റിലായത്.
ഇന്നലെ വൈകീട്ട് കൊയിലാണ്ടി എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
മദ്യവിൽപ്പന ശാലകൾ അടച്ചതോടെ മാഹിയിൽ നിന്നും മദ്യം ഇറക്കി സ്റ്റോക്ക് ചെയ്ത് ആവശ്യകാർക്ക് നൽകുകയാണ് പതിവെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ.സജിത്ത് കുമാർ പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് റെയ്ഡ് നടത്തിയത്. ആൾ താമസമില്ലാത്ത പറമ്പിലാണ് ഇയാൾ മദ്യം ശേഖരിച്ച് വെക്കുന്നത്. റെയ്ഡിന് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പയ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേന്ദ്രൻ, മധുസൂദനൻ ,അജയ്കുമാർ, ബിജു, തുടങ്ങിയവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

