KOYILANDY DIARY.COM

The Perfect News Portal

45-ാമത് ചീഫ്ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു

ഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതിയുടെ 45-ാമത് ചീഫ്ജസ്റ്റിസായി ചുമതലയേറ്റു. ചീഫ്ജസ്റ്റിസായിരുന്ന ജെ എസ് ഖെഹര്‍ ഞായറാഴ്ച ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്ഥാനാരോഹണം. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുത്തു.

യാക്കൂബ്മേമന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയത് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചായിരുന്നു. നിര്‍ഭയക്കേസ്, മുംബൈ സ്ഫോടനക്കേസ്, ശബരിമലയിലെ സ്ത്രീപ്രവേശനം തുടങ്ങി നിരവധി ശ്രദ്ധേയമായ കേസുകളും ദീപക്മിശ്രയുടെ ബെഞ്ച് പരിഗണിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് ഇദ്ദേഹമാണ് പുറപ്പെടുവിച്ചത്. ചീഫ്ജസ്റ്റിസായി 14 മാസം സേവനകാലയളവുണ്ട്.

ആധാറിന്റെ ഭരണഘടനാസാധുത, അയോധ്യക്കേസ്, ജമ്മു കശ്മീരിന്റെ പ്രത്യേകപദവി, 377-ാം വകുപ്പിന് എതിരായ ഹര്‍ജികള്‍ തുടങ്ങിയ പ്രധാന കേസുകള്‍ ജസ്റ്റിസ് മിശ്രയ്ക്ക് ഉടന്‍ പരിഗണിക്കേണ്ടിവരും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *