പോക്സോ കേസ്; മദ്ധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട്: പോക്സോ കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി കേളപ്പറമ്പ് NP ഹൌസിൽ ജാഫർ (44) നെയാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് മദ്ധ്യവയസ്കനെ നല്ലളം പോലീസ് പിടികൂടിയത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പ്രതി വീട്ടിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. സുനിൽ കുമാർ, എ.എസ്.ഐ പ്രഹ്ളാദൻ, CPO അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
