പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍

കുന്ദമംഗലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. പതിമംഗലം പുറായില്‍ ഷാഫി(22)യെയാണ് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ബിജു അറസ്റ്റുചെയ്തത്.
പടനിലം സ്വദേശിനിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ കുന്ദമംഗലം പോലീസ് പോക്സോ, ബലാത്സംഗകേസുകള്‍ രജിസ്റ്റര്‍ചെയ്തത്.

