43ാമത് ചീഫ് സെക്രട്ടറിയായി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.എം.എബ്രഹാമിനെ നിയമിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ 43ാമത് ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.എം.എബ്രഹാമിനെ നിയമിക്കാന്‍ തീരുമാനം. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ കിഫ്ബിയുടെ ചുമതലയില്‍ അദ്ദേഹം തുടരും .
ആഗസ്റ്റ് മുപ്പതിന് നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് കെ.എം.എബ്രഹാമിനെ നിയമിക്കുന്നത്. നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തുടരാനും തീരുമാനമായിട്ടുണ്ട്. പുതുതായി രൂപീകരിക്കുന്ന വിജിലന്‍സ് കമ്മീഷന്‍ തലപ്പത്തേക്ക് നളിനി നെറ്റോയെ പരിഗണിക്കുമെന്നും വിവരമുണ്ട്.

1982 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിന് ഡിസംബര്‍ 31വരെയാണ് സേവന കാലാവധി. നിലവില്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയാണ് കെ.എം.എബ്രാഹം.

