ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് നടത്തിയ രക്തദാന ക്യാമ്പിൽ 7 വനിതകൾ അടക്കം 42 പേർ രക്തം ദാനം ചെയ്തു
.
കോഴിക്കോട്: ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയലിന്റെ 100 -ാമത് ഡൊണേഷനോടനുബന്ധിച്ച് കോഴിക്കോട് മിംസ്,മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ്, വടകര സഹകരണ ഹോസ്പിറ്റൽ തുടങ്ങിയ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുകളിൽ നടത്തിയ രക്തദാന ക്യാമ്പിൽ 7 വനിതകൾ അടക്കം 42 പേർ രക്തം ദാനം ചെയ്തു.


ഹോപ്പ് പ്രവർത്തകരായ നൗഷാദ് ബേപ്പൂർ, ഡോ. ജുനൈദ് ആയഞ്ചേരി, ഷാജിമോൻ വെള്ളിമാട്കുന്ന്, ഷമീം അത്തോളി, റജീന അരക്കിണർ, ഷുക്കൂർ അത്തോളി, സിറാജ് കോട്ടക്കൽ, ഷറീജ ഒളവണ്ണ, അജിതാബി ഒളവണ്ണ, നൗഷാദ് കല്ലായി, അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements




