കൊയിലാണ്ടി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന് 42 കോടിയുടെ കിഫ്ബി അനുമതിയായി

കൊയിലാണ്ടി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന് 42 കോടിയുടെ കിഫ്ബിയുടെ അനുമതി ലഭിച്ചതായി എം.എൽ.എ കാനത്തിൽ ജമീല അറിയിച്ചു. പദ്ധതിയുടെ എസ്.പി.വി യായ വാപ്കോസ് ഇതിനായി സാങ്കേതിക അനുമതിനൽകി. നിലവിലുള്ള 6 നില കെട്ടിടത്തിനുപുറമെ പുതിയ 4 നിലകളുള്ള കെട്ടിടമാണ് താലൂക്കാശുപത്രിക്കായി ഉയരുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നതോടെ കെട്ടിടത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
