411 കുപ്പി വിദേശമദ്യവുമായി കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍

കാസര്‍ഗോഡ്: വിദേശമദ്യവുമായി കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. ശിരിബാഗിലു പുളിക്കൂര്‍ സ്വദേശി സിഎം മുനീഷ് (39) ആണ് പോലീസ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്നതിനിടെയാണ് സംഭവം. 411 കുപ്പി വിദേശമദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
സിഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്ഐ കെവി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് മുനീഷിനെ പോലീസ് പിടികൂടിയത്. 180 മില്ലിയുടെ 288 ഫ്രൂട്ടി പാക്കറ്റുകളില്‍ നിറച്ച മദ്യം, ഒരു ലിറ്ററിന്റെ 27 കുപ്പി, 180 മില്ലിയുടെ 96 കുപ്പി എന്നിവയാണ് പിടിച്ചെടുത്തത്. ഇയാളുടെ ഓട്ടോ റിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സ്ഥിരമായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മദ്യമെത്തിച്ച് വില്പന നടത്തുന്നയാളാണ് മുനീഷെന്ന് പോലീസ് പറയുന്നത്.

