ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രാദേശികകേന്ദ്രം വികസനത്തിന് രണ്ടുകോടി

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രം വികസനത്തിന് എം.എല്‍.എ. ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപ അനുവദിക്കുമെന്ന് എക്സൈസ് തൊഴില്‍വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. കീഴരിയൂര്‍ ഒറോക്കുന്നില് പ്രാദേശികകേന്ദ്രത്തിനായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സെമിനാര്‍ കോംപ്ലക്സ്, ആംഫി തിയേറ്റര്‍, ഹോസ്റ്റല്‍, വാഹന സൗകര്യം എന്നിവ യാഥാര്‍ഥ്യമാക്കും. കാമ്പസുകളെ ലഹരിമുക്തമാക്കാന്‍ നടപടി സ്വീകരിക്കും. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് അധ്യക്ഷത വഹിച്ചു.

കെ. ദാസന് എം.എല്‍.എ, മുന്‍ മന്ത്രി പി. ശങ്കരന്, കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന് നായര്‍, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.പി. രവീന്ദ്രന്, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. എസ്. മോഹന്‍ദാസ്, ഡോ. കെ.ജി. രാമദാസന്, പ്രൊഫ. കെ.കെ. വിശ്വനാഥന്, പ്രൊഫ. ജോബ് കെ. തോമസ് കാട്ടൂര്‍, പ്രൊഫ. ബാബു ജോസഫ് എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാല നൃത്തവിഭാഗം അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി.

